വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ നാളെ റീലിസ് ചെയ്യും. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം . വിനീത് ശ്രീനിവാസനും, ഭാര്യ ദിവ്യയും പഠിച്ച കോളേജിൽ വച്ചാണ് ചിത്രത്തിന്റെ പകുതിയും ചിത്രീകരണം നടന്നത് എന്നാണ് റിപ്പോർട്ട്.
അജു വർഗ്ഗീസ് , വിജയരാഘവൻ ,അരുൺ കുര്യൻ ,ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം മേരിലാൻഡ് സിനിമാസിൻറെ ബാനറിൽ ആണ് ഒരുങ്ങുന്നത്. .