പ്രശസ്ത സംവിധായകൻ വെട്രിമാരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംഘതലൈവൻ. ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മണിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകൻ.
അതേസമയം അമല പോൾ ചിത്രമായ ആടയിൽ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗ്രാസ്റൂട്ട്സ് ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം മെയിൽ പ്രദർശനത്തിന് എത്തും.