വിഷ്ണു വിശാലിൻറെ മോഹൻദാസ് എന്ന ചിത്രത്തിൽ നടൻ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ 16ന് മോഹൻദാസിലെ തന്റെ ഷൂട്ടിംഗ് ഭാഗം പൂർത്തിയാക്കിയതായി ഇന്ദ്രജിത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ സെറ്റിൽ ഇന്ദ്രജിത്തിന്റെ അവസാന ദിവസം മോഹൻദാസിന്റെ മുഴുവൻ ടീമും ഒരുമിച്ച് ആഘോഷിച്ചു. വിഷ്ണു വിശാൽ ഇന്ദ്രജിത്തിനൊപ്പം ഒരു ചിത്രം പങ്കുവെക്കുകയും അദ്ദേഹത്തെ ഒരു മഹാനായ മനുഷ്യൻ എന്ന് വിളിക്കുകയും ചെയ്തു.
മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻദാസ്. മോഹൻദാസിൽ നായകനാകുന്നതിനു പുറമേ വിഷ്ണു വിശാൽ ആണ് ചിത്രം നിർമിക്കുന്നതും. വിഷ്ണു വിശാൽ, ഇന്ദ്രജിത്ത് സുകുമാരൻ, ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡാർക്ക് ത്രില്ലറാണ് മോഹൻദാസ്. കെ എസ് സുന്ദരമൂർത്തിയുടെ സംഗീതവും ഛായാഗ്രഹണം വിഘ്നേഷ് രാജഗോപാലനുമാണ്. .