മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് ഏപ്രിൽ 19ന് ആരംഭിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് വർക്ക് ഷോപ്പ് നടക്കുക. 19 മുതൽ 23 വരെയാണ് വർക്ക് ഷോപ്പ് നടക്കുന്നത്.
എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ ഹാളിൽ 19ാം തിയ്യതി രാവിലെ 8.45 ന് വർക്ക് ഷോപ്പ് ആരംഭിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് മണികണ്ഠൻ ആചാരി വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യും .മാക്ട ചെയർമാൻ ജയരാജ് അദ്ധ്യക്ഷത വഹിക്കും.