മലയാള ചിത്രം “രണ്ട്” : പുതിയ പോസ്റ്റർ പുറത്തിറങ്ങി

സുജിത് ലാൽ വിഷ്‌ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് “രണ്ട്”. സിനിമയുടെ രചന ബിനുലാൽ ഉണ്ണിയുടേതാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഛായാഗ്രഹണം അനീഷ് ലാൽ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നിർവഹിക്കുന്നത്.

അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹെവൻലി മൂവീസിൻ്റെ ബാനറിൽ ഫൈനൽസിന്റെ വൻ വിജയത്തിന് ശേഷം പ്രജീവ് സത്യവർധൻ നിർമ്മിക്കുന്ന ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!