ഇത് ഒരു ‘കംപ്ലീറ്റ് ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’; ‘ട്രാന്‍സ്’ റിവ്യൂ

 

ആരാധകരുടെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫഹദ് – നസ്രിയ ചിത്രം ‘ട്രാന്‍സ്’ തീയേറ്ററുകളില്‍ ആദ്യ റിലീസ് കെങ്കേമമായി. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനവും നിർമാണവും ചെയ്യുന്ന ചിത്രത്തിൽ അമല്‍ നീരദാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.Image result for trance

അതേസമയം വിവാഹത്തിന് ശേഷം ആദ്യമായി ഫഹദും നസ്രിയയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ആരാധകരും തുടക്കം മുതലുള്ള ആകാംഷയും ആവേശവും കൈവിട്ടിലെന്നു തന്നെ പറയാം. ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്രതികരണത്തിലും ആ ആവേശം കാണാനാകും.

ചിത്രം മൊത്തത്തിൽ ഒരു ‘ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’ എന്ന് താനെ പറയാം. ആരാധകരുടെ പ്രതികരണങ്ങളിൽ പറയുന്നപോലെ ചിത്രത്തിൽ ‘ഒരു മാരക അർമ്മാദമായിരുന്നു ഫഹദിന്റേത്’. ഒരു സാധരണ മോട്ടിവേഷണല്‍ സ്പീക്കറായി എത്തുന്ന കഥാപാത്രത്തിൽ നിന്ന് ജോഷ്വ കാള്‍ട്ടണ്‍ എന്ന ‘മതപ്രവാചകനി’ലേക്കുള്ള വിജു പ്രസാദ് എന്ന മലയാളി യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.Image result for trance

അതേസമയം ചിത്രത്തിന്റെ ആദ്യപാതി ഉദ്വേഗജനകമായി ചെന്നെത്തി നിൽക്കുമ്പോൾ പിന്നീട് രണ്ടാംപാതിയിലാണ് ‘എസ്തര്‍ ലോപ്പസ്’ കഥാപാത്രവുമായി നസ്രിയയുടെ തകർപ്പൻ എൻട്രി. ഫഹദ്, നസ്രിയ എന്നിവര്‍ക്ക് പുറമേ, ഗൗതം വാസുദേവ് മേനോന്‍, വിനായകൻ, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തില്‍ നിറഞ്ഞാടിയിട്ടുണ്ട്.Image result for trance

വിന്‍സന്‍റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം അമൽ നീരദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാം ജാക്സണ്‍ വിജയ് എന്നിവര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തിന് ഒരു പ്രതേക അന്തരീക്ഷനുഭവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. രണ്ടര മണിക്കൂറിലധികം ദൈർഘ്യത്തിലവസാനിക്കുന്ന ചിത്രം തീയേറ്ററുകളിൽ ചെന്ന് തന്നെ കാണാൻ തക്കമുള്ളതാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ ചിലത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!