മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് ഇന്നലെ ആരംഭിച്ചു

മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് ഇന്നലെ ആരംഭിച്ചു. ഏപ്രിൽ 23 വരെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് ആണ് ഇന്നലെ ആരംഭിച്ചത്. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചാണ് എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ ഹാളിൽ ആണ് വർക്ക് ഷോപ്പ് നടക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് മണികണ്ഠൻ ആചാരി വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. മാക്ട ചെയർമാൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും വൈസ് ചെയർമാൻ എ കെ സന്തോഷ് നന്ദിയും പറഞ്ഞു. ആക്ടിംഗ് ഇൻസ്ട്രക്ടർ ടി എൻ കുമാരദാസാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!