പാരസൈറ്റിന് ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ് രംഗത്ത്

 

ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റിന് മികച്ച സിനിമക്കുള്ള ഓസ്‌കര്‍ നല്‍കിയതിനെതിരെ വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളോറാഡോ സ്പ്രിങ്‌സില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയുണ്ടായ പ്രസംഗത്തിലായിരുന്നു ട്രംപിൻറെ പ്രതികരണം.

“ദക്ഷിണകൊറിയയുമായി ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര മികച്ചതായിരുന്നോ? എനിക്കറിയില്ല. മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണ് ”- ട്രംപ് പ്രതികരിച്ചു.

അതേസമയം മികച്ച സഹനടനുള്ള ഓസ്കാർ പുരസ്‌കാരം ബ്രാഡ്പിറ്റിനു നല്‍കിയതിനെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ‘രാവിലെ എഴുന്നേറ്റ എന്തെങ്കിലുമൊക്കെ പ്രസ്താവന നടത്തുന്ന നടനാണ് ബ്രാഡ് പിറ്റ് എന്നും താന്‍ ഒരിക്കലും ബ്രാഡ് പിറ്റ് ഫാന്‍ ആയിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!