ചെന്നൈയില്‍ സിനിമ ഷൂട്ടിങിനിടെയുണ്ടയ അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അപകടത്തിന് കാരണമായ ക്രെയിനിന്റെ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന് നടന് കമല്ഹാസന് അറിയിച്ചു.
ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സഹ സംവിധായകന് കൃഷ്ണ, നിര്‍മാണ സഹായി മധു, സെറ്റില്‍ ഭക്ഷണ വിതരണത്തിനായെത്തിയ കൃഷ്ണ എന്നിവര്‍ മരിച്ചത്.
അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. രാത്രിയില്‍ ഷൂട്ടിങ് തുടരുന്നതിനായി, വെളിച്ച സംവിധാനം സ്ഥാപിച്ചിരുന്ന ക്രെയിന്‍ നിയന്ത്രണം വിട്ട് താഴെക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് താഴെയുണ്ടായിരുന്ന ടെന്റ്നുള്ളില് കുടുങ്ങിയാണ് മൂന്ന് പേരും മരിച്ചത്.