മരക്കാർ  തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുബാവൂർ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുബാവൂർ അറിയിച്ചു. കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഒ.ടി.ടി റിലീസിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് ഇതിൽ വിശദീകരണവുമായി അദ്ദേഹം എത്തിയത്.

ചിത്രം മെയ് 13 ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ലെന്ന് ആന്റണി പറഞ്ഞു. എന്നാൽ നിലവില്‍ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും ആന്റണി പെരുംബാവൂർ പറഞ്ഞു.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!