” തി.മി.രം ” ഏപ്രിൽ 29ന് നീസ്ട്രീമിൽ റിലീസ് ചെയ്യും

വിശാഖ് നായര്‍, രചന നാരായണന്‍കുട്ടി എന്നിവരെ പ്രധാന താരങ്ങളാക്കി ശിവറാം മോനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തി.മി.രം. ചിത്രത്തിന്‍റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

ശിവറാമിന്‍റെ ആദ്യ ചലച്ചിത്രം മാച്ച്‌ ബോക്സ് ആയിരുന്നു.കെ കെ സുധാകരന്‍, സുരേഷ് കുമാര്‍, രാജേഷ് രാജന്‍, മീര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഉണ്ണി മടവൂര്‍ ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അര്‍ജുന്‍ രാജ്‌കുമാര്‍ ആണ്. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30ന് നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!