വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

നടൻ വിഷ്ണു വിശാലും ബാഡ്മിൻറൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.

ഹൈദരാബാദിൽ ആണ് വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങളിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ജ്വാലയുടെയും, വിഷ്ണുവിന്റെയും രണ്ടാം വിവാഹം ആണ്. 2011ലാണ് ജ്വാല വിവാഹ മോചിതയായത്. ബാഡ്മിൻറൺ താരം ചേതൻ ആനന്ദായിരുന്നു ആദ്യ ഭർത്താവ്. വിഷ്ണു വിശാലിെൻറ ആദ്യ ഭാര്യ രജനി നടരാജാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!