മമ്മൂട്ടി ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായ വണ്ണിന്റെ ടീസര്‍ പുറത്ത്. ചിത്രത്തിൽ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സന്തോഷ് വിശ്വനാഥ് ആണ് ചിത്രത്തിന്റെ സംവിധാനം.
ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ ബൈജു, നന്ദു തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. വൈദി സോമസുന്ദരം നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. എഡിറ്റിങ് നിഷാദ് യൂസഫ്.