ധനുഷ് നായകനായ കർണൻ ഇപ്പോൾ അസുരന്റെ ആജീവനാന്ത കളക്ഷനെ മറികടന്ന് ധനൂഷിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. 50 കോടിക്ക് അടുത്തെത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയ ക്ലബ്ബിൽ ഇടം നേടും.
രണ്ടാം ദിവസം മുതൽ പ്രാബല്യത്തിൽ വന്ന കോവിഡ് നിയന്ത്രണങ്ങൾ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രവർത്തനത്തെ തടസ്സപ്പെടുത്തി. കർണൻ സാധാരണ സമയങ്ങളിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ ബോക്സോഫീസിൽ കൂടുതൽ നേട്ടം സ്വന്തമാക്കിയേനെ. മാരി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്.