വിജയ് സേതുപതി – പാർഥിപൻ ചിത്രം തുഗ്ലക്ക് ദർബാർ നേരിട്ട് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

വ്യവസായത്തിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച് വിജയ് സേതുപതി നായകനായ തുഗ്ലക്ക് ദർബാർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ഉടൻ തന്നെ ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. അദിതി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. മലയാളിയും ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്ത ചിത്രത്തിൻറെ സംഗീതവും കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!