കൃഷ്ണഭക്തനായ കുചേലനായി ജയറാം; ‘നമോ’ പുതിയ പോസ്റ്റർ എത്തി

 

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനനാണ് ജയറാം. അതേസമയം അടുത്തിടെ തമിഴിലും തെലുങ്കിലും വ്യത്യസ്ത റോളുകളിൽ ജയറാം പ്രേഷകരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം വീണ്ടും.

താരത്തിന്റെ കരിയറിലെതന്നെ വേറിട്ട വേഷമെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് നമോ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ ഇതിനോടകം തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തു വന്നിരിക്കുകയാണ് .Jayarams Namo poster released

ചിത്രത്തിൽ തല മുണ്ഡനം ചെയ്ത് പുരാണ കഥാപാത്രമായ കുചേലന്റെ വേഷത്തിലുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനായി ജയറാം 20 കിലോ ഭാരം ജയറാം കുറച്ചിരുന്നതും വൈറലായിരുന്നു. സംസ്‍കൃത ഭാഷയിലാണ് ചിത്രമെന്നതാണ് ശ്രദ്ധേയം. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!