മലയാള ചിത്രം ബിരിയാണി ഒടിടിയിൽ റിലീസ് ചെയ്തു

മലയാള ചിത്രം ബിരിയാണി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. കേവ് എന്ന പ്ലാറ്റ്‌ ഫോമിൽ ആണ് ചിത്രം ഇന്ന് റിലീസ് ആയത്. ദേശീയ തലങ്ങളിൽ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രമാണ് ബിരിയാണി. സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  യു ഏ എന്‍ ഫിലിം ഹൗസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം- കാർത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആർട്ട്-നിതീഷ് ചന്ദ്ര ആചാര്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!