കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രത്തിൽ കിംങ് അർജുൻ സർജ മുഖ്യവേഷത്തിൽ

കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ” വിരുന്ന് “. ചിത്രത്തിൽ കിംങ് അർജുൻ സർജ മുഖ്യവേഷത്തിൽ എത്തും. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണിത്.

ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണിത് .ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ സർജ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുകേഷ്, ബൈജു സന്തോഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം.എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!