സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഫോർ”

സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫോർ”. ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത് ഗോവിന്ദ് പൈ ,അമൽ ഷാ ,മിനോൺ ,ഗൗരവ് മോനോൻ എന്നിവരാണ്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് വിധു ശങ്കർ ,വൈശാഖ് എന്നിവരാണ്. മാസ്കിന് ശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് വേലായുധൻ ഛായാഗ്രഹണവും ,ബി.കെ. ഹരി നാരായണൻ ,സന്തോഷ് വർമ്മ എന്നിവർ ഗാനരചനയും ,ബിജിബാൽ സംഗീതവും ഒരുക്കുന്നു.

സിദ്ദിഖ് , മമിത ബൈജൂ ,ഗോപിക രമേശ് ,ജോണി ആന്റണി, സുരേഷ് കൃഷ്ണ ,അലൻസിയർ ലേ ലോപ്പസ് ,സാധിക ,പ്രശാന്ത് അലക്സാണ്ടർ ,സ്മിനു ,ഷൈനി ഷാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബ്ലും ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ അബു ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!