ലാൽബാഗ് ടീസറിൽ നിങ്ങൾ കണ്ട ഈ സീൻ ഷൂട്ട് ചെയ്യുന്നത് 2019 ഡിസംബറിൽ ആണെന്ന് പ്രശാന്ത് മുരളി പത്മനാഭൻ.

ലാൽബാഗിൻറെ ടീസറിൽ ഉയർന്ന് പ്രശ്ങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രശാന്ത് മുരളി പത്മനാഭൻ. ടീസറിലെ ചില രംഗങ്ങളെക്കുറിച്ച് ചില പ്രേക്ഷകര്‍ ഒരു വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ചിത്രത്തിലെ മംമ്തയുടെ ഒരു രംഗത്തിന് ‘ട്രാന്‍സി’ലെ ഫഹദിന്‍റെ ഒരു രംഗത്തോട് സാമ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു വിമർശനം. എന്നാൽ ഇത് ട്രാൻസിന് മുന്നേ ചിത്രീകരിച്ചതാണെന്ന് സംവിധായകൻ പറഞ്ഞു.

പ്രശാന്ത് മുരളി പത്മനാഭൻറെ വാക്കുകൾ:

ലാൽബാഗ് ടീസറിൽ നിങ്ങൾ കണ്ട ഈ സീൻ ഷൂട്ട് ചെയ്യുന്നത് 2019 ഡിസംബറിൽ ആണ്. സിനിമയുടെ പ്രധാനപ്പെട്ട സീനുകൾ ഒരു ഡയലോഗ് പോലുമില്ലാതെ ആളുകൾക്ക് മനസ്സിലാവും വിധം ചിത്രീകരിക്കുക (അതും നോർമൽ ആക്ടിവിറ്റി അല്ലാത്തത്) എന്നത് വളരെ ശ്രമകമാണെന്ന് അറിയാമല്ലോ. ലാൽബാഗ് കാണുമ്പോൾ എന്തിന് ഈ സീൻ ഇങ്ങനെ ചെയ്തു എന്നത് കൃത്യമായി തന്നെ നിങ്ങൾക്ക് മനസ്സിലാവും. ഞാൻ ഇത്രയും പറഞ്ഞതിൻ്റെ കാരണം ടീസറിൻ്റെ യൂട്യൂബ് ലിങ്കിന് താഴെ ട്രാൻസ് സിനിമയിലെ ഒരു സീനുമായി താരതമ്യപ്പെടുത്തി കുറെ കമൻ്റ്സ് കണ്ടു. 2020 ഫെബ്രുവരി 20 ന് റിലീസ് ചെയ്ത ട്രാൻസ് കണ്ടിട്ട് ഞാൻ എങ്ങനെ 2019 ൽ ഇത് ഷൂട്ട് ചെയ്യും. ഇത് യാദൃശ്ചികം മാത്രമാണ്. കോപ്പി അല്ല. ഇനി ട്രാൻസിൻ്റെ പിന്നണിക്കാർ എന്നോട് പണ്ട് പറഞ്ഞിട്ട് ഞാൻ ഈ സീൻ എഴുതി എന്നാണെങ്കിൽ ട്രാൻസിൻ്റെ രചയിതാവായ വിൻസെൻ്റ് വടക്കനുമായോ അൻവർ റഷീദുമായോ എനിക്ക് ഒരു പരിചയവുമില്ല. അത് കൊണ്ട് സിനിമ കാണാതെ..
കാര്യങ്ങൾ അറിയാതെ പബ്ലിക് ആയി ഇങ്ങനെ കമൻ്റ് ഇടുന്നത് ശരിയാണോ. അതും നമ്മുടെ സിനിമ വ്യവസായം കൂടുതൽ വഷളായി പോയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്.. റിലീസ് ഡേറ്റ് വരെ അനൗൺസ് ചെയ്തിട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ലാൽബാഗ് പോലുള്ള വൻ താരനിര ഇല്ലാത്ത സിനിമകളെ പറ്റി ‘Copycat’ എന്നൊക്കെ പറയുന്നത് മോശമല്ലേ.. അല്ലേ..? 😊

സിനിമ മാത്രമല്ല.. ലോകം മുഴുവൻ മുന്നോട്ട് എന്തെന്നറിയാതെ നിൽക്കുന്ന ഈ അവസ്ഥയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!