‘വെടിവഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. വിനയ് ഫോർട്ട് നായകനാകുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം വിജയകരമായി. അതേസമയം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ് ഫോർട്ട് നായകനാകുന്ന ചിത്രമാണിത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്.വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമൻ തന്നെയാണ് ച്ത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്.