93-ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ളുടെ പ്ര​ഖ്യാ​പനം ആരംഭിച്ചു

ലോ​സ്ആ​ഞ്ച​ല​സ്: 93-ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ളുടെ പ്ര​ഖ്യാ​പനം ആരംഭിച്ചു. ലോ​സ്ആ​ഞ്ച​ല​സി​ൽ ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്. ഇത്തവണ ചടങ്ങിൽ ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ല്ല. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന പരുപാടിയാണ് ഇത്തവണ ഉള്ളത്.

ക്രി​സ്റ്റ​ഫ​ർ ഹാം​പ്റ്റ​ണും ഫ്ളോ​റി​യ​ൻ സെ​ല്ലാ​ർ എ​ന്നി​വ​ർ​ക്ക് മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. ചി​ത്രം. ഫാ​ദ​ർ. എ​മ​റാ​ൾ​ഡ് ഫെ​ന​ലി​ൻ മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. പു​ര​സ്കാ​രം പ്രോ​മി​സിം​ഗ് യം​ഗ് വു​മ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​തി​നാ​ണ് .

ര​ണ്ട് വ​നി​ത​ക​ൾ ആ​ദ്യ​മാ​യി മി​ക​ച്ച സം​വി​ധാ​ന​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്. ദി ​ഫാ​ദ​ർ, ജൂ​ദാ​സ് ആ​ൻ​ഡ് ദി ​ബ്ലാ​ക്ക് മെ​സ്‌​സി​യ, മാ​ങ്ക്, മി​നാ​രി, നൊ​മാ​ഡ്ലാ​ൻ​ഡ്, പ്രൊ​മി​സിം​ഗ് യം​ഗ് വു​മ​ണ്‍, സൗ​ണ്ട് ഓ​ഫ് മെ​റ്റ​ൽ, ദി ​ട്ര​യ​ൽ ഓ​ഫ് ചി​ക്കാ​ഗോ 7 എ​ന്നി​വ​യാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!