വിജയ് സേതുപതി നായകനായ ലാഭം റംസാന് പ്രദർശനത്തിനെത്തിയേക്കും

സംവിധായകൻ എസ്പി ജാനനാഥൻ അപ്രതീക്ഷിതമായി അന്തരിച്ചതിനെത്തുടർന്ന് വിജയ് സേതുപതിയുടെ ലാഭം കുറച്ചു കാലമായി പ്രതിസന്ധിയിൽ ആണ്. രാജ്യത്തുടനീളം കോവിഡ് -19 കേസുകൾ വർദ്ധിച്ചിട്ടും റംസാൻ വാരാന്ത്യത്തിൽ ചിത്രം സ്‌ക്രീനിലെത്തിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ശ്രുതിഹാസൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലയരാസന്‍, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഡി. ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!