കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം “സർദാർ”: ഫസ്റ്റ് ലുക് പോസ്റ്റർ കാണാം

നടൻ കാർത്തി നായകനായി എത്തുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് മിത്രൻ ആണ്. ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സർദാർ എന്നാണ് ചിത്രത്തിൻറെ പേര്.

രാശി ഖന്ന നായികയായി എത്തുന്ന ചിത്രത്തിൽ രജീഷ വിജയനും പ്രധാന വേഷത്തിൽ എത്തുന്നു. പ്രിൻസ് പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രത്തിന് ജി വി പ്രകാശ് സംഗീതം ഒരുക്കും. മിത്രനുമായുള്ള ആദ്യ സഹകരണം ആണിത്. ജോർജ്ജ് സി വില്യംസ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, സർദാറിന്റെ എഡിറ്റിംഗ് റൂബൻ നിർവഹിക്കും . ചിത്രം ഇന്ന് മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!