93-ാമ​ത് ഓ​സ്ക​ർ: അവാർഡുകൾ വാരിക്കൂട്ടി ‘നൊമാഡ്‍ലാന്‍ഡ്’, ആന്റണി ഹോപ്കിൻസ് മികച്ച നടൻ; ഫ്രാൻസസ് മക്‌ഡോർമെൻഡ് മികച്ച നടി

ലോ​സ്ആ​ഞ്ച​ല​സ്: 93-ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ളുടെ പ്ര​ഖ്യാ​പനം ഇന്ന് നടന്നു. ഒട്ടേറെ പ്രത്യേകതകൾ ആണ് ഇത്തവണത്തെ അവാർഡുകളിൽ ഉള്ളത്. നോമാഡ്‌ലാൻഡിലെ അമേരിക്കയിൽ സാമ്പത്തികമായി വ്യാപിച്ച വാൻ നിവാസികളുടെ കഥ പറഞ്ഞ ‘നൊമാഡ്‍ലാന്‍ഡ്’ നിരവധി അവാർഡുകൾ വാരിക്കൂട്ടി.

മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‍കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്. ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. 83-ാം വയസ്സില്‍ മികച്ച നടനുള്ള പുരസ്‍കാരം വിഖ്യാത നടന്‍ ആന്‍റണി ഹോപ്‍കിന്‍സ് സ്വന്തമാക്കി ഹോപ്‍കിന്‍സിന്‍റെ രണ്ടാമത്തെ അക്കാദമി അവാര്‍ഡ് ആണ് ഇത്.

 

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!