തമിഴ് ചിത്രം ‘മാഫിയ ചാപ്റ്റർ’ 1 ന്റെ റിവ്യൂ നോക്കാം………..

 

‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഇപ്പോൾ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാഫിയ.തമിഴിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരം അരുണ്‍ വിജയും പ്രസന്നയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറുകളും ട്രൈലെറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രo തന്നെയാണ് മാഫിയ.ബുദ്ധിമാനായ ഒരു മയക്കുമരുന്ന് ഉദ്യോഗസ്ഥൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വേട്ടയാടൽ ആരംഭിക്കുന്നു. ആര്യ എന്ന കഥപാത്രമായി അരുൺ വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.അരുൺ വിജയുടെ സിനിമകൾ എപ്പോഴും നമുക്ക് പൂർണ്ണ സംതൃപ്തിയാണ് നൽകാറുള്ളത് അത് അഭിനയത്തിൽ ആയിരുന്നാലും ശരി കഥാപാത്രത്തിന് അദ്ദേഹം കാണിക്കുന്ന നീതി ആയാലും ശരി. ആ വിശ്വാസo ഈ തവണയും നിരാശപ്പെടുത്തിയിട്ടില്ല.

Image result for mafia chapter 1

ദിവാകർ എന്ന മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ തലവനായി പ്രസന്ന അവതരിപ്പിച്ചിരിക്കുന്നു.പതുക്കെ പോകുന്ന സ്വഭാവം പ്രസന്നയുടെ സീനുകളിലെല്ലാം നിലനിർത്തിയിരുന്നത് പോരായ്മയായി തോന്നി.കുറച്ചും കൂടി വ്യക്തത ഈ കഥാപത്രത്തിന് നൽകാം എന്ന് തോന്നി.പ്രിയ ഭവാനി ശങ്കർ അരുൺ വിജയ്‌യുടെ സഹായി നായികയായി വരുന്നു.സിനിമയിൽ ഏറ്റവും നിരാശയായി തോന്നിയ ഒരു കാര്യം പ്രിയ ഭവാനി ശങ്കറാണ്. പല സീനുകളിലും നിരാശ സമ്മാനിച്ചു.ഗോകുൽ ബിനോയി ഛായാഗ്രഹണ ചിത്രം ഹോളിവുഡ് നിലവാരത്തിലേക്ക് സ്റ്റൈലിഷ് ആയി കൊണ്ടുപോയി.എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ശ്രീജിത്താണ്

ജാക്സ് ബെജായ് പശ്ചാത്തല സംഗീത രംഗത്തിന് കരുത്ത് പകർന്നു.ജെക്ക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതം ബിനോയിയുടെ ആഖ്യാനത്തെ ഉടനീളം മാനസികാവസ്ഥ നിലനിർത്താൻ ഒരുപാട് സഹായിക്കുന്നു.ആക്ഷൻ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് എന്തായാലുo ഈ സിനിമ ഒഴിച്ചു കുടാനാകാത്ത ഒന്ന് തന്നെയാകും.അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി ധൈര്യമായി ടിക്കറ്റ് എടുക്കാം.

Image result for mafia chapter 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!