മരക്കാർ അറബികടലിന്റെ സിംഹം ഓഗസ്റ്റ് 12ന് പ്രദർശനത്തിന് എത്തും

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. മേയ്  പതിമൂന്നിന് റിലീസ് നിശ്ചയിച്ചിരുന്ന ഈ ചിത്രം  കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!