വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയായി വിനയൻറെ പുതിയ ചിത്രത്തിൽ എത്തുന്നു. സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം “പത്തൊമ്പതാം നൂറ്റാണ്ടിൽ” ആണ് ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

സിജു വിത്സൻ ചിത്രത്തിൽ എത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്. സിജു വിത്സന്റെ ഈ ചിത്രത്തിന് വേണ്ടിയുള്ള ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!