‘കുറെ അവിഹിത ബന്ധങ്ങളും കുറെ സദാചാര കഥകളും കോർത്തിണക്കി’ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ തീയറ്ററുകളിൽ എത്തി റിവ്യൂ കാണാം…….

 

വെടിവഴിപാട് എന്ന സിനിമക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ . പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയിൽ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹേതര ബന്ധങ്ങളെ വളരെ രസകരമായി സ്‌പോട്ട് ചെയ്തുകൊണ്ട് നല്ല ഒന്നാന്തരമൊരു പുത്തൻ പരീക്ഷണം.തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കാതെ, പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാനുള്ള എല്ലാ കൂട്ടുകളും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലുണ്ട്. അവിഹിതങ്ങളെ ഇത്ര നിസാരമായി മലയാള സിനിമയില്‍ ഒരിക്കല്‍ പോലും കൈകാര്യം ചെയ്തിട്ടില്ല എന്നതാണ് സത്യം.

Image result for pappam cheyythavar kalleriyatte cinima stills

ഒരു കല്യാണം ഉറപ്പിക്കലില്‍ നിന്നു തുടങ്ങി മനസമ്മതം വരെയുള്ള ഭാഗങ്ങളാണ് സിനിമ. അതിനിടയില്‍ പുറത്തുവരുന്ന അവിഹിത കഥകള്‍, രസകരമായ മുഹൂര്‍ത്തങ്ങള്‍. മൊത്തത്തില്‍ ചിരിക്കാനുള്ള എല്ലാവകയും തരുന്ന സിനിമ. ഒരിടത്ത് പോലും ഹ്യൂമറിന്റെ ചരടില്‍ നിന്നു പൊട്ടിപോകുന്നില്ല സിനിമയുടെ അവതരണം. സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ കടന്നുവരാവുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് വളരെ വ്യക്തമായി പല രംഗങ്ങളിലും കാട്ടുന്നുണ്ട്.അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയണം. അലന്‍സിയറുടെ എക്‌സ് പള്ളീലച്ചന്‍ വേഷം തിയേറ്ററില്‍ കൂട്ടച്ചിരി തീര്‍ത്തു. വിനയ് ഫോര്‍ട്ട്, ടിനി ടോം, സ്രിന്റ, ശാന്തി തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ബ്ലാക് ഹ്യൂമര്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ധൈര്യമായി തന്നെ ഈ സിനിമക്ക് ടിക്കറ്റെടുക്കാം.

Image result for pappam cheyythavar kalleriyatte cinima stills

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!