സംവിധായകൻ ശിവ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് ഉള്ളത്. കോവിഡ് മൂലം പല തവണ ചിത്രീകരണം മാറ്റിവച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആണ് ആരംഭിച്ചത്. ചിത്രത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് സിനിമയിൽ അഭിനയിക്കുന്നതിനായി നയൻതാര ഹൈദരാബാദിൽ എത്തി
ചിത്രം ഈ വർഷം ദീപാവലി റിലീസ് ആയി തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം നവംബർ 11 തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കീർത്തി സുരേഷ്, രജനീകാന്ത് എന്നിവരെ കൂടാതെ ഖുശ്ബു, മീന എന്നിവരും ചിത്രത്തിലുണ്ട്. സൺ പിച്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.