മറിയത്തിനൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദ്

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദ്. ഭാര്യ മാറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ചെമ്പൻ വിനോദ് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് വിവാഹിതനായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം പുതിയ ചിത്രം പങ്കുവച്ചത്. എന്റെ ‘ചെമ്പോസ്‌കി’ക്ക് വിവാഹ വാർഷിക ആശംസകൾ എന്നാണ് ചെമ്പൻ കുറിച്ചത്. മറിയവും ഇൻസ്റ്റാഗ്രാമിൽ എന്റെ ‘ചെമ്പോസ്‌ക’ന് വിവാഹ വാർഷിക ആശംസകളെന്ന് കുറിച്ചിട്ടുണ്ട്.

2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലനും, നടനും, സഹ നടനുമായി തിളങ്ങിയ ചെമ്പൻ 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!