ഹാര്‍ലി ഡേവിസണിൽ ബൈക് റൈഡുമായി മംമ്ത മോഹൻദാസ്

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നടിയായും, ഗായികയായും തന്റേതായ സ്ഥാനം നേടിയ നടിയാണ് മംമ്ത മോഹൻദാസ് . ഇപ്പോൾ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബൈക്കോടിച്ചിരിക്കുകയാണ് നടി. ബൈക്ക് ഓടിക്കുന്ന വീഡിയോ താരം സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്തു.

ഹാര്‍ലി ഡേവിഡ്‌സണില്‍ ആയിരുന്നു മംമ്തയുടെ കറക്കം. സിനിമാ താരമായതിനു ശേഷം നഷ്ടപെട്ട ഒന്നാണ് പബ്ലിക് ആയി ബൈക്കില്‍ കറങ്ങുക എന്നതെന്നും മംമ്ത പറഞ്ഞുഇപ്പോഴും ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മമത കുറിച്ചു.

മമ്ത ഓടിക്കുന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ്. 1202 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

 

 

https://www.instagram.com/p/CONvJxphq7w/?utm_source=ig_web_copy_link

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!