സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ഹൃദയാഘാതം മൂലം സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. 53 വയസ്സായിരുന്നു. ഫോട്ടോ ജേണലിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച പിന്നീട് 90 കളുടെ തുടക്കത്തിൽ ഛായാഗ്രാഹകനായി.

ഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. നിരവിധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാളുകൾക്കകം ആനന്ദിന്റെ ചിത്രങ്ങൾ 200ൽ അധികം മാഗസിനുകളുടെ കവർ പേജിൽ വന്നു. പിന്നീട് ആണ് അദ്ദേഹം ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേർണലിസ്റ്റായി.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാദൽ ദേശം ആണ്. പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി.

കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്. അയൻ, കാപ്പാൻ, മാട്രാന്‍, അനേകൻ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!