ധനുഷ് ചിത്രം കർണൻറെ തെലുങ്ക് റീമേക്കിൽ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനായേക്കും

മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കർണൻ. ചിത്രം ഏപ്രിൽ 9ന്   റിലീസ് ചെയ്തു.  മികച്ച വിജയം ആണ് ചിത്രം നേടിയത്. ടോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തമിഴ് ബ്ലോക്ക്ബസ്റ്റർ കർണന്റെ റീമേക്ക് അവകാശം ബെല്ലംകൊണ്ട സുരേഷ് ഏറ്റെടുത്തിട്ടുണ്ട് എന്നതാണ്.

മകൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനായി തെലുങ്കിൽ ചിത്രം റീമേക്ക് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ധനുഷിന്റെ അവസാന ചിത്രം അസുരൻ ഇതിനകം തന്നെ തെലുങ്കിൽ നാരപ്പയായി പുനർനിർമ്മിക്കപ്പെട്ടു, വെങ്കിടേഷ് ആണ് ചിത്രത്തിലെ നായകൻ. കർണൻ മെയ് രണ്ടാം വാരത്തിൽ ആമസോൺ പ്രൈമിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!