തൊഴിലെടുത്തു ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും “മെയ്ദിനാശംസകൾ” നേർന്ന് സംവിധായകൻ വിനയൻ

സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് “പത്തൊമ്പതാം നൂറ്റാണ്ട് ” ഏറെപ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രത്തിൻറെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വിനയൻ “മെയ്ദിനാശംസകൾ” നേർന്നു. ഫേസ്ബുക്കിൽ ഒരു കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

സിജു വിത്സൻ ചിത്രത്തിൽ എത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്. സിജു വിത്സന്റെ ഈ ചിത്രത്തിന് വേണ്ടിയുള്ള ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിനയൻറെ ഫേസ്ബുക് പോസ്റ്റ്:

 

തൊഴിലെടുത്തു ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും “മെയ്ദിനാശംസകൾ” നേരുന്നു……………………. “പത്തൊൻപതാം നൂറ്റാണ്ട്” ൻെറ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ നീണ്ട 89 ദിവസങ്ങൾക്ക് ശേഷം ഇന്നലെ അവസാനിച്ചു.. കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് നമ്മുടെ നാടിനെ വല്ലാതെ ഉലച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിർത്തി വച്ചത്… കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിർമ്മിച്ച ചില സെറ്റുകളിലെ ഷൂട്ടിംഗ് തീർത്തില്ലങ്കിൽ ഉണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാനാണ് ഇന്നലെ വരെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നത്..
പത്തൊൻപതാം നൂറ്റാണ്ടിലെ ഇതിഹാസ നായകന് അന്ന് ആറാട്ടു പുഴയിൽ ഉണ്ടായിരുന്ന പത്തോളം പാക്കപ്പലുകൾ ഒരേസമയം അടുക്കുന്ന തുറമുഖത്ത് നടക്കുന്ന സീനുകളാണ് ഒടുവിൽ ചിത്രീകരിച്ചു തീർത്തത്… ജനവാസമേഖയിൽ നിന്നു മാറി വിജനമായ സ്ഥലത്താണ് ഭീമാകാരമായ സെറ്റിട്ട് കോവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം നടത്തിയത്… ഇതിനു സഹായിച്ച അവിടുത്തെ ജില്ലാ ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും വിശിഷ്യ പോലീസ് ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ… സിനിമാ മന്ത്രി ശ്രി എ കെ ബാലനും, ശ്രി കാനം രാജേന്ദ്രനും ഞങ്ങളുടെ പ്രത്യേക കൂപ്പുകൈ..
ഇതിലൊക്കെ ഉപരിയായി ഈ ചിത്രത്തിൽ പങ്കെടുത്ത മലയാള സിനിമയിലെ പ്രമുഖരായ അറുപതോളം നടീനടൻമാർക്കും ഇരുനുറോളം സാങ്കേതികപ്രവർത്തകർക്കും ആയിരത്തോളം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്കും സ്നേഹോഷ്മളമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു…………. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്..
ഈ മഹാമാരിയുടെ ആളിക്കത്തൽ ഒടുങ്ങിയ ശേഷം അവസാന ഷെഡ്യൂൾ ആരംഭിക്കും…
മലയാള സിനിമയ്ക് സിജു വിൽസൺ എന്ന ഒരു മാസ്സ് ഹീറോയേയും ഒരു പിടി ശ്രദ്ധേയരായ നടീ നടൻമാരെയും സമ്മാനിക്കുന്ന.. എൻെറ കരിയറിലെ ഏറ്റവും ബൃഹുത്തും കരുത്തുറ്റതുമായ ഈ ദൃശ്യവിരുന്നിന് ഇന്ധനമേകിയ ശ്രീ ഗോകുലം ഗോപാലേട്ടനും മറ്റു സുഹൃത്തുക്കൾക്കും അഭ്യുദയ കാംഷികൾക്കും എൻെറ സ്നേഹവും നന്ദിയും ഒരിക്കൽ കുടി പങ്കു വയ്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!