മലയാള ചിത്രം “ഒരു താത്വിക അവലോകനം”: പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി 

അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ഒരു താത്വിക അവലോകനം”. സിനിമയുടെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്.

ഷമ്മി തിലകന്‍,മേജര്‍ രവി,പ്രേംകുമാർ, ബാലാജി ശര്‍മ്മ,വിയാൻ,ജയകൃഷ്ണൻ,നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍രാജ്, ഉണ്ണിരാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ:ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!