ബോളിവുഡ് ചിത്രം മുംബൈ സാഗയുടെ പുതിയ ടീസർ റിലീസ് ചെയ്തു

ജോൺ എബ്രഹാം, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാനതാരങ്ങളാക്കി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മുംബൈ സാഗ. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ചിത്രത്തിലെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. വമ്പൻ താരം നിരയിൽ എത്തിയ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ ജാക്കി ഷ്രോഫ്, സുനിൽ ഷെട്ടി, പ്രതീക് ബബ്ബാർ, പങ്കജ് ത്രിപാഠി, രോഹിത് റോയ്, അമോലെ ഗുപ്തേ, ​​സമീർ സോണി, ഗുൽഷൻ ഗ്രോവർ, ഷർമാൻ ജോഷി എന്നിവരാണ് മറ്റ് താരങ്ങൾ.

1980 കളിലും 1990 കളിലും നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാളുകളും ഉയർന്ന കെട്ടിടങ്ങളും നിർമ്മിക്കുന്നതിനായി മില്ലുകൾ അടച്ച് മുംബൈ ജനതയുടെ മുഖം മാറ്റുന്നതുമായി ബന്ധപ്പെട്ട കഥായാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിൻറെ ശബ്‌ദട്രാക്ക് അനു മാലിക് ആണ് രചിച്ചത്, ചില ഗാനങ്ങൾ ഇതിനകം റെക്കോർഡ് ചെയ്തിട്ടുണ്ട്. വരികൾ എഴുതിയത് കുമാർ ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് ടി-സീരീസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!