മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസും തങ്ങളുടെ മൂന്നാം ചിത്രത്തിനായി ഒരുമിക്കുന്നു

കാത്തിരിപ്പ് അവസാനിച്ചു. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു എസ്എസ്എംബി 28 എന്ന പ്രോജക്ടിനായി ത്രിവിക്രം ശ്രീനിവാസുമായി സഹകരിക്കുന്നുണ്ടെന്ന് പ്രൊഡക്ഷൻ ഹൗസ് ഹാരിക ഹാസിനി ക്രിയേഷൻസ് ഔദ്യോഗികമായി അറിയിച്ചു. ഇത് എസ് രാധാകൃഷ്ണൻ ആണ് നിർമിക്കുന്നത്. ചിത്രം 2022 വേനൽക്കാലത്ത് റിലീസ് ചെയ്യുകയും ചെയ്യും. ഇപ്പോൾ 11 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം , വീണ്ടും മഹേഷും ത്രിവിക്രും ഒരുമിച്ച് പ്രവർത്തിക്കുന്നത്.

മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ് എന്നിവർ നേരത്തെ ഖലീജ, അതാട് എന്നീ രണ്ട് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം അവരുടെ മൂന്നാമത്തെ സഹകരണമായിരിക്കും. മൂന്നാമത്തെ ചിത്രത്തിൽ നായികയായി പൂജ ഹെഗ്‌ഡെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!