പരാജയം അംഗീകരിച്ച്‌ : കൃഷ്ണകുമാർ

തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരിച്ചു തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

കൃഷ്ണകുമാറിന്റെ വാക്കുകൾ:

നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രീ ആന്റണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!