രാജ്യത്തെ കോവിഡ് സാഹചര്യം മനസ്സിലാക്കി വീട്ടിലിരിക്കു, കരീന

ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെടുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭ്യർത്ഥന .
എന്നാല്‍ കരീനയുടെ ഈ അഭ്യര്‍ത്ഥനയ്്ക്ക് സ്വന്തം ബന്ധുവായ രണ്‍ബീറിനോടും ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കരീന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.

” നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കി നമ്മള്‍ ജാഗ്രതയോടെ പെരുമാറണം. നിങ്ങള്‍ താടിയില്‍ മാസ്‌ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം.

ഇപ്പോഴും നമ്മുടെ രാജ്യത്ത് പലര്‍ക്കും നിലവിലെ സാഹചര്യത്തെ കുറിച്ച് മനസ്സിലാകുന്നില്ല. എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്‌ക് താടിയിലേക്ക് താഴ്ത്തി ധരിക്കുമ്പോഴും നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച് ചിന്തിക്കണം. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ തയാറാകണം. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.” – കരീന പറയുന്നു.

കരീനയുടെ ഈ അഭ്യര്‍ത്ഥനയ്ക്കാണ് മറുപടിയുമായി ആരാധകര്‍ എത്തിയത്. അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷത്തിനു പോയ സഹോദരന്‍ രണ്‍ബീര്‍ കപൂറിന്റെയും കാമുകി ആലിയ ഭട്ടിനെയും കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇരുവരും കോവിഡില്‍ നിന്ന് മുക്തി നേടിയിട്ട് കുറച്ച് നാളുകള്‍ മാത്രമാണ് ആയിരുന്നത്. ”ബോധമില്ലാതെ ഇക്കാലത്ത് അവധി ആഘോഷങ്ങള്‍ നടത്തുന്നവരോടാണ് ഇക്കാര്യങ്ങള്‍ ആദ്യം പറയേണ്ടത്. താങ്കളുടെ വാക്കുകള്‍ അവര്‍ കൂടി കാണട്ടെ. ദയവായി ഇക്കാര്യം താങ്കളുടെ ബന്ധുവിനോടും അദ്ദേഹത്തിന്റെ പങ്കാളിയോടും പറയൂ.” – ആരാധകര്‍ കുറിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!