ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മോഹൻലാൽ.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാ സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുന്നതിനൊപ്പമാണ് മോഹൻലാൽ ഇടതുമുന്നണിക്കും പിണറായി വിജയനും ആശംസകൾ നേർന്നത്.

99 സീറ്റുകളിൽ മിന്നുന്ന ജയം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷമായ യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തി പൂജ്യം സീറ്റുകൾ എന്ന നിലയിലേക്ക് എൻഡിഎ/ബിജെപി എത്തി. പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും തിരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .
ഭരണത്തുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്കും എന്റെ എല്ലാവിധ ആശംസകളും.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!