ദുൽഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; വീഡിയോ ഗാനം പുറത്ത്

 

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായികയായെത്തുന്നത്. അതേസമയം ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവുമാണിത് .

രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!