കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് തൻറെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അനുഷ്‌ക ശർമ്മ

മെയ് ഒന്നിന് 33 വയസ്സ് തികഞ്ഞ അനുഷ്ക ശർമ്മ തനിക് ജന്മദിനാശംസകൾ അയച്ചതിന് ആരാധകർക്കും പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. രാജ്യത്ത് തുടരുന്ന കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ഈ വർഷം ജന്മദിനം ആഘോഷിക്കാൻ തനിക്ക് തോന്നുന്നില്ലെന്ന് വീഡിയോയിൽ നടി പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച ആളുകളെ സഹായിക്കാൻ താനും ഭർത്താവ് വിരാട് കോഹ്‌ലിയും പരമാവധി ശ്രമിക്കുമെന്നും അനുഷ്ക വെളിപ്പെടുത്തി. ഇതിനുള്ള പ്രഖ്യാപനം ഉടൻ നടത്തും. നിരവധി ബോളിവുഡ് താരങ്ങൾ അനുഷ്കയ്ക്ക് ജന്മദിനാശംസ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!