കെജിഎഫ് 2 ലെ ഒരു പ്രത്യേക ഗാനത്തിൽ ജാക്വലിൻ ഫെർണാണ്ടസ് അല്ലെങ്കിൽ നോറ ഫത്തേഹി

 

യാഷും ശ്രീനിധി ഷെട്ടിയും അഭിനയിച്ച 2018 ലെ കന്നഡ ചിത്രം ‘കെ.ജി.എഫ്: ചാപ്റ്റർ 1’ ന്റെ പ്രശസ്തി വളരെ വലുതാണ്, ഈ ചിത്രം നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും അത് ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയി മാറുകയും ചെയ്തു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ സംരംഭം ഇപ്പോൾ രണ്ടാം ഭാഗത്തിൽ എത്തി നിൽക്കുകയാണ്. കെ‌ജി‌എഫ്: ചാപ്റ്റർ 2ൻറെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.

രണ്ടാം അധ്യായത്തിൽ ഒരു പ്രത്യേക ഗാനം ഉണ്ടാകും, ഈ ഗാനത്തിൽ ജാക്വലിൻ ഫെർണാണ്ടസിനെയോ നോറ ഫത്തേഹിയെയോ ആയിരിക്കും എത്തുക. ആദ്യ അധ്യായത്തിനായി അവർ രണ്ട് നടിമാരെ വച്ച് ഒരു ഗാനം ചെയ്തപോലെ ഇത്തവണയും ഒരു ഗാനത്തിനായി ഈ രണ്ട് നായികമാരെ ഉൾപ്പെടുത്തുമോയെന്ന് കാത്തിരിക്കണം.

ആദ്യ ഭാഗത്തിൽ ഒരു സൂപ്പർ ഹിറ്റ് ഐറ്റം സോംഗ് ഉണ്ടായിരുന്നു, അതിൽ സുന്ദരിയായ തമന്ന ഭാട്ടിയയും ഹിന്ദിയിൽ മൗനി റോയിയും ആണ് അഭിനയിച്ചത്. കെ‌ജി‌എഫ്: ചാപ്റ്റർ 2 ൽ വില്ലനായി സഞ്ജയ് ദത്തും, രമിക സെന്നായി രവീൻ ടണ്ടനും,കൂടാതെ കഴിഞ്ഞ ചാപ്റ്ററിൽ നിന്നുള്ള അതേ താരങ്ങൾ ഈ ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!