ജോസ് കല്ലിങ്കല്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് ‘ചിരി’. മുഴുനീള ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൻറെ തിരക്കഥ ദേവദാസ് ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ധർമ്മജൻ ബോൾഗാട്ടി, ഷമ്മി തിലകൻ, ശ്രീജിത്ത് രവി തുടങ്ങിയ മലയാളത്തിന്റെ പ്രിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ജിൻസ് വിൻസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രിൻസ് ജോർജ് ആണ്. ബിപിൻ വർമ ആണ് എഡിറ്റർ. ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിൻറെ ബാനറിൽ ഹരീഷ് കൃഷ്ണ ആണ് ചിത്രത്തിന്റെ നിർമാണം.