മാർവൽ സ്റ്റുഡിയോ അതിന്റെ നാലാം ഘട്ട ചിത്രങ്ങളുടെ പേരുകളും റിലീസ് തീയതികളും പ്രഖ്യാപിച്ചു

മെയ് 3 തിങ്കളാഴ്ച, മാർവൽ സ്റ്റുഡിയോ അതിന്റെ നാലാം ഘട്ട ചിത്രങ്ങളുടെ റിലീസ് തീയതികളും ടൈറ്റിലും പ്രഖ്യാപിച്ചു. വരും മാസങ്ങളിലും വർഷങ്ങളിലും ആരാധകർക്ക് പ്രതീക്ഷിക്കാനാകുന്നതെന്താണെന്ന് അറിയാൻ സ്റ്റുഡിയോ മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള പ്രത്യേക വീഡിയോ പങ്കിട്ടു. ക്ലിപ്പിൽ, ആഞ്ചലീന ജോളി, സൽമ ഹയക്, ജെമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമൈൽ നഞ്ചിയാനി തുടങ്ങിയ താരങ്ങളെ കാണാം.

സൂപ്പർഹീറോ ആരാധകരെ തിയറ്ററുകളിലേക്ക് മടങ്ങാനും പാൻഡെമിക് തകർന്ന സിനിമാശാലകൾക്ക് പിന്തുണ കാണിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി, മാർവൽ സ്റ്റുഡിയോ തിങ്കളാഴ്ച മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പങ്കിട്ടു, ബ്ലാക്ക് വിഡോ, എറ്റേണൽസ്, ബ്ലാക്ക് പാന്തർ സീക്വെൽ എന്നിവയുൾപ്പെടെ 10 മാർവൽ ചിത്രങ്ങൾ ആണ് പ്രഖ്യാപിച്ചത്.

2019 ഏപ്രിലിൽ ഒരു തിയേറ്ററിനുള്ളിൽ നിന്ന് അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിലെ നിർണായക യുദ്ധ രംഗത്തോട് ആരാധകർ പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് പ്രൊഡക്ഷൻ ഹൗസ് വീഡിയോ ആരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!