നിയമങ്ങൾ ലംഘിച്ചതിന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് റദ്ധാക്കി

മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ശേഷം കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി റദ്ധാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ തുടർച്ചയായ ട്വീറ്റുകളിലാണ് നടി മോശം പരാമർശം നടത്തിയത്. ഞായറാഴ്ച (മെയ് 2) സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നടന്ന അക്രമത്തിൽ മമത ബാനർജിയെ നടി വിമർശിക്കുകയായിരുന്നു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ബംഗാളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് കങ്കണ ‘പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം’ ആവശ്യപ്പെട്ടു. ബിജെപി വിജയിച്ച അസമിൽ നിന്നും പുതുച്ചേരിയിൽ നിന്നും അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ബംഗാളിൽ ടിഎംസി വിജയിച്ചതിന് ശേഷം ‘നൂറുകണക്കിന് കൊലപാതകങ്ങൾ നടന്നെന്നും കങ്കണ പറഞ്ഞു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെക്കുറിച്ചും ട്വീറ്റിൽ നടി സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!