ചിത്രം സിനിമയിൽ മോഹൻലാലിനൊപ്പം ബാലതാരമായി എത്തിയ നടൻ ശരൺ അന്തരിച്ചു.40 വയസ്സായിരുന്നു. രണ്ട് ദിവസമായി കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശരൺ. വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ ചിത്രങ്ങളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ആയിരുന്നു താമസം.