‘ദ ഫാമിലിമാന്’ സീസൺ 2 ഉടൻ പ്രദർശനത്തിന്

ഹിന്ദി ത്രില്ലർ വെബ്സീരീസ് ദ ഫാമിലി മാനിന് രണ്ടാം സീസൺ വരുന്നു.
മനോജ് ബാജ്പേയ് കേന്ദ്ര കഥാപാത്രമായെത്തിയ സീരീസ് ആമസോൺ പ്രൈമിൽ
ജൂൺ ആദ്യ വാരം തന്നെ സീരിസ് പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസൺ പുറത്തിറങ്ങുന്നത്. മലയാളി താരം നീരജ് മാധവും സീരിസിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

സാമന്ത അക്കിനേനി രണ്ടാം സീസണിൽ ഭാ​ഗമാകുന്നുണ്ട്. സാമന്തയെ കൂടാതെ ഷരിബ് ഹഷ്മി, പ്രിയാമണി സീമാ ബിശ്വാസ്, ധർശൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും രണ്ടാം സീസൺറെ ഭാ​ഗമാകുന്നു.

രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിർമാതാക്കളും. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!