ക​ട​ല്‍​ത്തീ​ര​ത്ത് ഷോ​ട്ടി​നാ​യി വെ​യ്റ്റ് ചെ​യ്ത് ക്ഷീ​ണി​ച്ച​തി​നെ​ക്കു​റി​ച്ചും അവസാനം അഭിനന്ദനവും ,ബാ​ലു

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി തുടർന്ന് സി​നി​മ​യി​ല്‍ പ്രേത്യേക ഒരുസ്ഥാനം ലഭിച്ച പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ച്ച യു​വ​ന​ട​നാ​ണ് ബാ​ലു വ​ര്‍​ഗീ​സ്. ത​ന്‍റെ ആ​ദ്യ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വം താ​രം ഒ​രി​ക്ക​ല്‍ പ​ങ്കു​വ​ച്ച​തു വൈ​റ​ലാ​യി​രു​ന്നു. ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്ത ചാ​ന്ത്പൊ​ട്ട് എ​ന്ന ചി​ത്ര​ത്തി​ല്‍ ബാ​ല​താ​ര​മാ​യാ​ണ് ബാ​ലു വ​ര്‍​ഗീ​സി​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള​ള അ​ര​ങ്ങേ​റ്റം. ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ബാ​ല്യ​കാ​ല​മാ​ണ് ബാ​ലു അ​വ​ത​രി​പ്പി​ച്ച​ത്.

പ​ത്താം വ​യ​സി​ല്‍ ചാ​ന്ത്പൊ​ട്ടി​ലൂ​ടെ ആ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ലാ​ല​ങ്കി​ള്‍ അ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ചാ​ന്തു​പൊ​ട്ടി​ല്‍ ഇ​ന്ദ്ര​ജി​ത്തി​ന​ന്‍റെ കു​ട്ടി​ക്കാ​ലം ചെ​യ്യാ​ന്‍ ഒ​രാ​ളെ നോ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. ലാ​ല​ങ്കി​ള്‍ ആ​ണ് ലാ​ല്‍​ജോ​സ് സാ​റി​നോ​ട് എ​ന്‍റെ കാ​ര്യം പ​റ​ഞ്ഞ​ത്. പി​റ്റേ​ന്നു ത​ന്നെ സെ​റ്റി​ല്‍ ചെ​ല്ല​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​വി​ടെ ചെ​ന്ന് ക​ട്ട വെ​യ്റ്റിം​ഗ്. ന​ല്ല തീ​പ്പൊ​രി വെ​യി​ലും.

ക​ട​ല്‍​ത്തീ​ര​ത്താ​ണ് ഷൂ​ട്ട്. ഒ​ന്നു കേ​റി നി​ല്‍​ക്കാ​ന്‍ പോ​ലും സ്ഥ​മി​ല്ല. ആ ​പൊ​രി​വെ​യി​ല​ത്ത് വെ​ന്തു​രു​കി നി​ന്നി​ട്ടും എ​ന്‍റെ ഷോ​ട്ട് ആ​കു​ന്നി​ല്ല. അ​വ​സാ​നം ഞാ​ന്‍ ക്ഷീ​ണി​ച്ചു. ദേ​ഹ​മെ​ല്ലാം വെ​യി​ലു കൊ​ണ്ടു കു​മി​ള പോ​ലെ വ​രാ​ന്‍ തു​ട​ങ്ങി. എ​ങ്ങ​നെ​യെ​ങ്കി​ലും അ​വി​ടു​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ല്‍ മ​തി​യെ​ന്നാ​യി. കൃ​ത്യം ആ ​സ​മ​യ​ത്ത് ത​ന്നെ എ​ന്‍റെ ഷോ​ട്ട് റെ​ഡി​യാ​യി.

പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല. പൊ​തു​വെ കു​റ​ച്ച് നാ​ണം​കു​ണു​ങ്ങി​യാ​യ ഞാ​ന്‍ ഭ​യ​ങ്ക​ര അ​ഭി​ന​യം. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​തൊ​ന്നു തീ​ര്‍​ത്ത് വീ​ട്ടി​ല്‍ പോ​വു​ക എ​ന്നൊ​രൊ​റ്റ ല​ക്ഷ്യം മാ​ത്ര​മേ മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഫ​സ്റ്റ് ടേ​ക്കി​ല്‍ ത​ന്നെ സീ​ന്‍ ഓ​കെ. എ​ല്ലാ​വ​രും ക്ലാ​പ്പ് ചെ​യ്തു. എ​പ്പോ​ള്‍ ചോ​ദി​ക്കു​മ്പോ​ഴും ആ​ദ്യം ഓ​ര്‍​മ​യി​ല്‍ എ​ത്തു​ന്ന ക്ലാ​പ്പ് അ​താ​ണ്. -ബാ​ലു പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!